മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും പിടികൂടി

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് കഞ്ചാവും തോക്കുകളും കണ്ടെത്തി. മലപ്പുറം വെട്ടത്തൂരിലെ പച്ചക്കറി കടയിൽ നിന്നാണ് പിടികൂടിയത്. ഒന്നരക്കിലോ കഞ്ചാവും രണ്ട് തോക്കുകളും തിരകളും പിടിച്ചെടുത്തു. മണ്ണാർമല സ്വദേശി ഷറഫുദ്ദീൻ പൊലീസ് കസ്റ്റഡിയിൽ.
ഒരു തോക്ക് കടയിൽനിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തിൽനിന്നുമാണു കണ്ടെത്തിയത്. ഡാൻസാഫും മേലാറ്റൂർ പൊലീസും ചേർന്നാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെല്ലിന്റെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ മേലാറ്റൂർ പൊലീസാണ് പരിശോധന നടത്തിയത്.
dssdsd