മേപ്പയൂർ ഖനന വിരുദ്ധ സമരത്തിൽ പോലീസ് അതിക്രമം നേരിട്ട പതിനഞ്ചുകാരനെതിരേ കേസ്

മേപ്പയൂരില്‍ ഖനന വിരുദ്ധ സമരത്തിനിടെ പോലീസ് അതിക്രമം നേരിട്ട പതിനഞ്ചുകാരനെതിരേ കേസെടുത്ത് പോലീസ്. മാര്‍ച്ച് നാലിന് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിയെ പ്രതി ചേര്‍ത്തെന്ന് പോലീസ് അറിയിച്ചു. അടുത്ത ബുധനാഴ്ച ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
പുറക്കാമല കരിങ്കൽ ഖനനം നടത്താനെത്തിയവരെ സമരസമിതി പ്രവർത്തകർ തടയുന്നതിനിടെയാണ് പത്താം ക്ലാസുകാരനെ പോലീസ് വലിച്ചിഴച്ച് വാനിൽ കയറ്റിക്കൊണ്ടുപോയത്. മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്. സംഭവസ്ഥലത്ത് സംഘർഷം ഉണ്ടായപ്പോൾ കാഴ്ചക്കാരനായിരുന്ന കുട്ടിയെ പോലീസുകാർ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തിരുന്നു. ഇതിന്‍റെ പ്രതികാര നടപടിയായാണ് കുട്ടിയെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് കുടുംബം ആരോപിക്കുന്നു.
szadfsdaesf