ആലപ്പുഴയിൽ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ


ആലപ്പുഴ മാരാരിക്കുളത്ത് വൻ ലഹരിവേട്ട. രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയെയാണ് എക്സൈസ് പിടികൂടിയത്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ റിസോർട്ടിൽ നിന്ന് ഇവരെ പിടികൂടുന്നത്. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ഇവർ ലഹരി വസ്തുക്കളുമായി ആലപ്പുഴയിൽ എത്തിയത്.

article-image

dfsvsxx

You might also like

Most Viewed