സാമ്പത്തിക ക്രമക്കേട് കേസ്; മറീന്‍ ലെ പെന്നിന് തടവും പിഴയും

സാമ്പത്തിക ക്രമക്കേട് കേസില്‍ ഫ്രാന്‍സിലെ തീവ്രവലതുപക്ഷ നേതാവ് മറീന്‍ ലെ പെന്നിന് കോടതി തടവും പിഴയും ശിക്ഷിച്ചു. പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അഞ്ചുവര്‍ഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ മറീന്‍റെ പ്രസിഡന്‍റ് മോഹത്തിന് കനത്ത തിരിച്ചടിയായി. മറീനും അവരുടെ പാര്‍ട്ടിയായ നാഷണല്‍ റാലി പാർട്ടിയും 24 ഓളം നേതാക്കളും ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായ യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ 4.44 മില്യന്‍ ഡോളര്‍ വകമാറ്റി ചെലവഴിച്ചു എന്നാണ് കേസ്. 2004 മുതല്‍ 2016 വരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റ് അസിസ്റ്റന്‍റുമാര്‍ക്ക് നല്‍കേണ്ട പണം വകമാറ്റി പാർട്ടി പ്രവർത്തനത്തിന് ചെലവാക്കിയെന്നാണ് കണ്ടെത്തൽ. 2004 മുതല്‍ 2017 വരെ യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗമായിരുന്നു മറീന്‍. നാലുവർഷത്തെ തടവുശിക്ഷയില്‍ രണ്ടുവർഷം കോടതി ഇളവുചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടുവർഷത്തെ ശിക്ഷ, ജയിലിന് പുറത്ത് ഇലക്ട്രോണിക് ബ്രേസ്‌ലറ്റ് ധരിച്ച് അനുഭവിച്ചാല്‍ മതിയാകും. ഒരുലക്ഷം യൂറോ (ഏകദേശം 92 ലക്ഷം രൂപ) പിഴയുമൊടുക്കണം.
dsdfsvfgvbg