68,000 കടന്ന് സ്വർണവില


സകല റിക്കാർഡുകളും തിരുത്തി സ്വർണക്കുതിപ്പ്. തിങ്കളാഴ്ച ചരിത്രത്തിലാദ്യമായി 67,000 രൂപ ഭേദിച്ച പവൻവില ഇന്ന് 68,000 രൂപയെന്ന പുത്തൻ നാഴികക്കല്ല് പിന്നിട്ടു. പവന് ഒറ്റയടിക്ക് 680 രൂപയും ഗ്രാമിന് 85 രൂപയുമാണ് കുതിച്ചുകയറിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,080 രൂപയിലും ഗ്രാമിന് 8,510 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ ഉയർന്ന് 6,980 രൂപയിലെത്തി. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ 4,560 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കൂടിയത് 2,600 രൂപയാണ്. ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില തിങ്കളാഴ്ച കുറിച്ച ഔൺസിന് 3,109 ഡോളർ എന്ന റിക്കാർഡ് ഇന്ന് 40 ഡോളറോളം കുതിച്ചുകയറി 3,147.02 ഡോളറിലെത്തി.

article-image

grsdghdgttt

You might also like

Most Viewed