ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു


കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ടവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. വണ്ടി നമ്പർ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ അടക്കം ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ സുരക്ഷിതരെന്ന് പോലീസ് അറിയിച്ചു. കാറിന്‍റെ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്. കൊണ്ടോട്ടി രജിസ്ട്രേഷൻ കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കാർ കർണാടക ഭാഗത്തേക്ക് പോകുമ്പോൾ ആണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

 

article-image

dfdefrdfrydf

You might also like

Most Viewed