166 രാജ്യങ്ങളിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് WMF; ഉദ്‌ഘാടനം ചെയ്ത് വി ഡി സതീശൻ

പ്രവാസികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ള്യുഎംഎഫ് ) ഹെഡ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന വിയന്നയിൽ ആഗോള ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘടനയുടെ സാന്നിധ്യമുള്ള 166 രാജ്യങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുവാനാണ് ഡബ്ള്യുഎംഎഫ് പദ്ധതിയിട്ടിരിക്കുന്നത്. കേസുകളുടെ എണ്ണം കൂടുക എന്നതല്ല ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് എന്നത് കൊണ്ട് ഉദേശിക്കുന്നത്. മറിച്ച് ലഹരിയുടെ സോഴ്സ് കണ്ടെത്തി ഇല്ലാതാക്കുകയാണ് വേണ്ടത്. കേരളത്തിൽ അവിശ്വസനീയമായ രീതിയിൽ വളർന്നു കൊണ്ടിരിക്കുന്ന ലഹരിയുടെ സപ്ലൈ ചെയിൻ ബ്രേക്ക് ചെയ്യുകയാണ് സർക്കാർ സംവിധാനങ്ങൾ ചെയ്യേണ്ടത് എന്ന് വി ഡി സതീശൻ പറഞ്ഞു.
കൊച്ചിയിൽ സംഘടിപ്പിക്കുന്ന ജനകീയ മാരത്തോൺ, ലഹരിക്കെതിരെ സാഹിത്യ-ചിത്രകലമത്സരങ്ങൾ, ബോധവൽക്കരണ ഷോർട്ട് ഫിലിമുകൾ, പോസ്റ്ററുകൾ, മനഃശാസ്ത്രജ്ഞരെ ഉൾപ്പെടുത്തി കൗൺസിലിംഗ് സേവനങ്ങൾ, ഹെൽപ്‌ലൈൻ/ഡീ അഡിക്ഷൻ സംവിധാനങ്ങൾ, സംഗീത നൃത്ത ആവിഷ്കാരങ്ങൾ തുടങ്ങിയുള്ള പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടക്കും. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, സ്കൂൾ പിടിഎ, സംസ്ഥാന പോലീസ്-എക്സൈസ് വിഭാഗങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരോടൊപ്പം കൈകോർത്തുകൊണ്ട് ആയിരിക്കും പരിപാടികൾ സംഘടിപ്പിക്കുന്നത്.
ERSFGRSDSWEGRSERW