വാക്‌സീൻ നയം ഇന്ത്യയെ ലോകനേതൃപദവിയിലേക്ക് ഉയർത്തി; കേന്ദ്രത്തെ പ്രശംസിച്ച് വീണ്ടും ശശി തരൂർ


 

കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കോവിഡ് 19 കാലത്ത് വാക്സീൻ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തിയെന്ന് ശശി തരൂർ പറഞ്ഞു. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ നൂറിലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകിയെന്നും സഹായഹസ്‌തം നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ വ്യക്തമാക്കി.

പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം അഭിപ്രായപ്പെട്ടത്. തരൂരിന്‍റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത് വന്നു.

article-image

dasadsfdss

You might also like

Most Viewed