'എമ്പുരാൻ' വിവാദത്തിൽ; മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെവാങ്ങണമെന്ന് ബിജെപി നേതാവ് സി രഘുനാഥ്


എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെവാങ്ങണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ്. ലെഫ് കേണൽ പദവി ഒഴിവാക്കാൻ കോടതിയിൽ പോകുമെന്ന് ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്പുരാൻ സിനിമക്കെതിരെ വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് രഘുനാഥിൻ്റെ വിമർശനം.

കേന്ദ്രസർക്കാരിൻറെ ഭാഗമായി നിൽക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാൽ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി രഘുനാഥ് വിമർശിച്ചു.

അതേസമയം, സിനിമയുടെ സെൻസറുമായി ബന്ധപ്പെട്ട് ആർഎസ്എസ് നോമിനുകളുടെ ഇടപെടൽ പരിശോധിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്. എന്നാൽ സിനിമക്കെതിരെ പ്രചാരണം വേണ്ടെന്നാണ് ബിജെപി നിലപാട്.

article-image

sdfsd

You might also like

Most Viewed