തിരുവനന്തപുരത്ത് എസ്‌ഐക്ക് ഗുണ്ടയുടെ കുത്തേറ്റു; പ്രതിക്കായി തെരച്ചിൽ ഊർജിതം


പൂജപ്പുര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐക്ക് ഗുണ്ടയുടെ കുത്തേറ്റു. എസ്‌ഐ സുധീഷിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ പൂജപ്പുര വിജയമോഹിനി മില്ലിന് സമീപമാണ് സംഭവം. ഒരാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. കുപ്രസിദ്ധ ഗുണ്ട ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐയെ ആക്രമിച്ചത്. ഇയാളെ പിടികൂടി പോലീസ് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടുകയായിരുന്നു. ഇയാളെ പിന്നീട് പിടികൂടുന്നതിനിടെ എസ്‌ഐ ആക്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതി രക്ഷപ്പെട്ടു.

 

article-image

dfsdfsfdasfads

You might also like

Most Viewed