പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ ഔദാര്യം’; ബി ഗോപാലകൃഷ്ണന്‍

പി കെ ശ്രീമതിയോടുള്ള തന്റെ ഖേദ പ്രകടനം പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള തന്റെ ഔദാര്യമാണെന്ന് ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. കോടതി പറഞ്ഞിട്ടൊ കേസ്സ് നടത്തിയിട്ടൊ അല്ല താൻ മാപ്പ് പറഞ്ഞത്. ഒത്തുതീര്‍പ്പ് സമയത്ത് ശ്രീമതി ടീച്ചര്‍ കണ്ണൂര്‍ ജില്ലയിലെ അവരുടെ ബന്ധുക്കള്‍ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോള്‍ ഒരു സത്രീയുടെ കണ്ണുനീരിന് രാഷ്ട്രീയത്തേക്കാള്‍ വില ഉണ്ടന്ന് വിശ്വസിക്കുന്ന താന്‍ രാഷട്രീയത്തിന്റെ അന്തസിന് ഖേദം പറയാം എന്ന് പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
ഇന്നലെയാണ് പി കെ ശ്രീമതിക്കെതിരെ നടത്തിയ അഴിമതി ആരോപണത്തില്‍ ബി.ഗോപാലകൃഷ്ണന്‍ പരസ്യമായി വേദം പ്രകടിപ്പിച്ചത്. ഉന്നയിച്ച ആരോപണങ്ങളില്‍ കൃത്യമായ തെളിവില്ല എന്ന് തനിക്ക് മനസിലായതായും ടീച്ചര്‍ക്ക് ഉണ്ടായ മാനസിക വിഷമത്തില്‍ നിരുപാധികം മാപ്പ് പറയുന്നതായും ഗോപാലകൃഷ്ണന്‍ പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാതെ വ്യക്തിപരമായി ചാനല്‍ ചര്‍ച്ചകളില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ ഭൂഷണമല്ല എന്നായിരുന്നു പി.കെ.ശ്രീമതിയുടെ പ്രതികരണം.
dfsfssfgd