വയനാട് പുനരധിവാസം; ഈ സമയം വിമർശനങ്ങൾക്ക് ഉള്ളതല്ല, പോസിറ്റീവായ ചിന്തകളാണ് വേണ്ടതെന്ന് പ്രിയങ്ക ഗാന്ധി


പുനരധിവാസത്തിന്‍റെ ആദ്യ ഘട്ടമായതിനാൽ ഈ സമയം വിമർശനങ്ങൾക്ക് ഉള്ളതല്ലെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധി. പോസിറ്റീവായ ചിന്തകളാണ് വേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി. എല്ലാവരും ഒരുമിച്ച് നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്യുന്നതെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ അതിജീവിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ അതിജീവിതർക്കായി കൽപറ്റ മാതൃക വീടുകൾ നിർമിക്കുന്നത്.
DFFGFGGF