സംസ്ഥാന ബിജെപിയുടെ പുതിയ ടീം ഉടന്‍ ചുമതലയേല്‍ക്കും


സംസ്ഥാന ബിജെപിയുടെ പുതിയ ടീം ഉടന്‍ ചുമതലയേല്‍ക്കും. ഏപ്രില്‍ പകുതിയോടെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും. അതേസമയം ഭാരവാഹി തെരഞ്ഞെടുപ്പും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ചര്‍ച്ചചെയ്യുന്നതിനായി ബിജെപി കോര്‍ കമ്മിറ്റി യോഗം നാളെ ചേരും.

നിലവില്‍ സംസ്ഥാന അധ്യക്ഷന്റെയും ജില്ലാ അധ്യക്ഷന്‍ മാരുടെയും തെരഞ്ഞെടുപ്പ് മാത്രമാണ് ബിജെപിയില്‍ പൂര്‍ത്തിയായത്. ജില്ലാ ഭാരവാഹികളുടെയും, സംസ്ഥാന കോര്‍ കമ്മിറ്റി – ഭാരവാഹികളെയും പ്രഖ്യാപിക്കാന്‍ ഉണ്ട്. ഇതില്‍ ജില്ലാ ഭാരവാഹികളെ ആദ്യം തെരഞ്ഞെടുക്കും. പിന്നാലെ ഏപ്രില്‍ പകുതിക്ക് മുന്‍പായി സംസ്ഥാന തലത്തില്‍ ബിജെപിയുടെ പുതിയ ടീം നിലവില്‍ വരും എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോര്‍ കമ്മിറ്റിയില്‍ അടക്കം പഴയ ചുമതലക്കാരില്‍ പകുതി ആളുകളെ നിലനിര്‍ത്തി ബാക്കി പുതുമുഖങ്ങളെയും, യുവാക്കളെയും, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തുമെന്നാണ് വിവരം. നാല് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഉള്ളതായിരിക്കും. 10 വൈസ് പ്രസിഡന്റുമാരും, സെക്രട്ടറിമാരും പുതിയ സമിതിയില്‍ ഉണ്ടാകും.
ഇതിനിടെ രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കോര്‍ കമ്മിറ്റി യോഗം നാളെ തിരുവനന്തപുരത്ത് ചേരും.

article-image

SWADFSDFSDSF

You might also like

Most Viewed