ദുരന്തബാധിതര്‍ക്ക് മേല്‍ ഭാരം അടിച്ചേല്‍പ്പിക്കില്ല, ചേര്‍ത്തുനിര്‍ത്തും; മന്ത്രി കെ രാജന്‍

വയനാട് ദുരിതബാധിതരുടെ വായ്പ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന സൂചനയുമായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ദുരന്തബാധിതരായ മനുഷ്യര്‍ക്ക് മേല്‍ ഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും അവരെ ചേര്‍ത്തുപ്പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. വായ്പ തള്ളിക്കളയാന്‍ കേന്ദ്രം തയ്യാറാകാത്തതാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദുരിതബാധിതരായ 752 കുടുംബങ്ങളിലായി ആയിരത്തിലധികം ലോണുകളും കടബാധ്യതകളും നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ക്ക് 30 കോടിയുടെ കടമുണ്ടെന്നും കെ രാജന്‍ പറയുന്നു. കേരള ബാങ്കിന്റെ കടം എഴുതിതള്ളിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒരുമിച്ച് താമസിക്കാനുള്ള അവസരം ഒരുക്കണമെന്നായിരുന്നു ദുരന്തബാധിതര്‍ ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി. 'ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നല്‍കുമെന്ന ആശയം വരുന്നത്. അതിന് രണ്ട് മൂന്ന് കാര്യങ്ങളുണ്ട്. രാജ്യത്ത് ആദ്യമായി ദുരന്തബാധിതരായ മനുഷ്യരോട് പുനരധിവാസത്തെക്കുറിച്ചുള്ള ആശയും ആശങ്കകളും നടത്തിയിരുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരിടത്ത് താമസിക്കാനുള്ള സൗകര്യം നല്‍കണമെന്നായിരുന്നു ഭൂരിപക്ഷം പേരും പറഞ്ഞത്', കെ രാജന്‍ പറഞ്ഞു.
മറ്റ് പലയിടങ്ങളിലുമുള്ള പോലെ ഇപ്പോള്‍ പ്രഖ്യാപിച്ച പണമോ അതിന്റെ ഇരട്ടി തുക നല്‍കിയോ സ്ഥലം അന്വേഷിച്ച് പോകാന്‍ പറഞ്ഞാല്‍ പലപ്പോഴും വയനാട്ടില്‍ ഭൂമിയെടുക്കാന്‍ സാധിക്കില്ലെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു. വയനാട്ടിലെ മഹാഭൂരിപക്ഷവും പ്ലാന്റേഷനാണ്. ഒരേയിടത്ത് നില്‍ക്കാനും സാധിക്കില്ലെന്നും രാജന്‍ പറഞ്ഞു. വീട് മാത്രമല്ല പ്രഖ്യാപനം. ഒരു ഗ്രാമത്തിലെന്ത് വേണം അതിന് ആവശ്യമുള്ളതെല്ലാമുണ്ടാകും. വീട് പുനനിര്‍മിക്കുന്നതിന് പകരം വീടുകള്‍ അടങ്ങുന്ന ഒരു ഗ്രാമം തന്നെ പുനര്‍നിര്‍മിക്കുകയെന്ന ആലോചനയിലാണ് ടൗണ്‍ഷിപ്പ് വരുന്നതെന്നും കെ രാജന്‍ വ്യക്തമാക്കി.
CZCVCZ