തീയറ്ററുകളെ പൂരപ്പറമ്പാക്കി എമ്പുരാൻ

തീയറ്ററുകളെ പൂരപ്പറമ്പാക്കി മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ. കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിലെ ആദ്യഷോയ്ക്ക് മോഹൻലാലും പൃഥ്വിരാജും ടോവിനോയും മഞ്ജു വാര്യരുമെത്തി. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്. സിനിമയുടെ ആദ്യപ്രദർശനത്തിനായി തീയറ്ററുകൾക്ക് മുന്നിൽ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയിരിക്കുന്നത്.
അതേസമയം, മലയാളത്തിൽ ആദ്യ ദിന കളക്ഷൻ 50 കോടി നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. റിലീസ് ദിന തലേന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. അഡ്വാൻസ് ബുക്കിംഗിലൂടെയാണ് ചിത്രം 50 കോടി ക്ലബിൽ പ്രവേശിച്ചത്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്‍റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്.
SDAADSADESDFS