നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമര ഏകപ്രതി, കുറ്റപത്രം സമർപ്പിച്ചു


പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടകൊലപാതക കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലത്തൂര്‍ കോടതിയിലാണ് 480 പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിച്ചത്. ചെന്താമര ഏക പ്രതിയായ കേസിൽ പോലീസുകാരുൾപ്പെടെ 132 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധനാഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ സമർപ്പിച്ചിട്ടുണ്ട്. ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തിയത് നേരിൽ കണ്ട ഏക ദൃക്സാക്ഷിയുടെ മൊഴിയും ചിറ്റൂർ കോടതിയിൽ രേഖപ്പെടുത്തിയ എട്ടുപേരുടെ രഹസ്യ മൊഴിയും കുറ്റപത്രത്തിലുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളിൽനിന്ന് മരിച്ചവരുടെ ഡിഎൻഎയും കണ്ടെത്തി. കൊടുവാളിന്‍റെ പിടിയിൽനിന്നും പ്രതി ചെന്താമരയുടെയും ഡിഎൻഎ കണ്ടെത്തി. ചെന്താമരയുടെ വസ്ത്രത്തിൽ സുധാകരന്‍റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളും കൊലയ്ക്ക് കാരണം പ്രതിയുടെ കുടുംബം തകർത്തതിലുള്ള പകയെന്നും കുറ്റപത്രത്തിൽ പറയുന്നു.

കൊലപാതകം നടന്ന് അമ്പത് ദിവസത്തിനകമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. ജനുവരി 27നാണ്‌ പോത്തുണ്ടി ബോയൻ കോളനിയിൽ സുധാകരനെയും അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്‌. 2019 ഓഗസ്റ്റ് 31ന്‌ സുധാകരന്‍റെ ഭാര്യ സജിതയെ കഴുത്തറുത്തും കൊലപ്പെടുത്തിയിരുന്നു.

article-image

 

New layer...

You might also like

Most Viewed