യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ആശമാർക്ക് ഇന്‍സെന്‍റീവ് വര്‍ധിപ്പിക്കും

ആശാ വര്‍ക്കേഴ്‌സിനെ പരിഗണിക്കാന്‍ യുഡിഎഫ്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഇന്‍സെന്‍റീവ് വര്‍ധിപ്പിക്കും. യുഡിഎഫിന്‍റെ നയപരമായ തീരുമാനത്തിന്‍റെ ഭാഗമായാണ് നടപടി. പഞ്ചായത്ത് കമ്മറ്റികള്‍ ചേര്‍ന്ന് വിഷയത്തില്‍ നയപരമായ തീരുമാനമെടുക്കും. ഇതുസംബന്ധിച്ച കെപിസിസി സര്‍ക്കുലര്‍ ഉടനുണ്ടാകും. ഔദ്യോഗികമായി കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്ക് സര്‍ക്കുലര്‍ നല്‍കാനാണ് നീക്കം. കുറഞ്ഞത് 1000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് തീരുമാനം. ഇതിന്‍റെ ഭാഗമായാണ് ആശാവര്‍ക്കേഴ്‌സിന് ആയിരം രൂപ അധിക ഇന്‍സെന്‍റീവ് കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ ഒരു പഞ്ചായത്തും സമാനമായ നടപടി സ്വീകരിച്ചിരുന്നു.
DFSVSDFSDFAS