ഡാമുകൾക്ക് ചുറ്റുമുള്ള ബഫർസോണ്‍ ഉത്തരവ് നടപ്പാക്കില്ല; മന്ത്രി റോഷി അഗസ്റ്റിൻ

ഡാം റിസര്‍വോയര്‍ ബഫര്‍സോണ്‍ ഉത്തരവ് നടപ്പാക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിനാണ് മന്ത്രിയുടെ മറുപടി. ഇതോടെ മന്ത്രിയുടെ നിലപാട് പ്രതിപക്ഷം സ്വാഗതം ചെയ്തു. കേരളത്തിന്‍റെ ജലവിഭവവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള 61 റിസർവോയറുകളുടെ പരമാവധി സംഭരണശേഷിയിൽ നിന്ന് 120 മീറ്റർ ദൂരംവരെ ബഫർസോണ്‍ ആയി പ്രഖ്യാപിച്ചു കൊണ്ട് നിർമാണനിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു 2024 ഡിസംബര്‍ 26ന് ജലസേചന വകുപ്പ് പുറത്തിറക്കിയ ഉത്തരവ്. ഈ ഉത്തരവ് നടപ്പാക്കിയാൽ ഡാമുകളുടെ പരമാവധി സംഭരണ ശേഷിയിൽ നിന്നും 20 മീറ്ററിൽ സ്വന്തം ആവശ്യത്തിനുള്ള വീട് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കും പൂർണ നിരോധനവും അതിനുശേഷം വരുന്ന 100 മീറ്ററിൽ വീടുകൾ ഒഴികെയുള്ള മറ്റെല്ലാ നിർമാണങ്ങൾക്കും നിരോധനവും പ്രാബല്യത്തിൽ വരുമായിരുന്നു.
CDVZVXGVCD