എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് എന്‍റെ ദൗത്യം: രാജീവ് ചന്ദ്രശേഖര്‍


എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് തന്‍റെ ദൗത്യമെന്നും അത് പൂർത്തീകരിച്ച ശേഷമേ താൻ മടങ്ങിപ്പോകൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. പാര്‍ട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നൽകുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും തന്‍റെ മുഴുവൻ സമയവും വികസിത കേരളത്തിനായി സമർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം മാറണമെന്നതാണ് ബിജെപിയുടെ ദൗത്യം. അവസരങ്ങളില്ലെങ്കിൽ യുവാക്കൾ നിൽക്കില്ല. നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടത്. വികസന സന്ദേശങ്ങൾ ഓരോ വീട്ടിലും എത്തിക്കണം. മാറ്റം കൊണ്ടുവരാൻ എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിലെത്തണെന്നും രാജീവ് ചന്ദ്രശേഖർ‌ പറഞ്ഞു.

article-image

dsadfsdfsfds

You might also like

Most Viewed