കേന്ദ്ര ആരോഗ്യമന്ത്രായലയത്തിലേക്ക് പോകുന്നത് ആശാസമരം ചര്‍ച്ച ചെയ്യാനല്ല; കെ.വി.തോമസ്


കേന്ദ്ര ആരോഗ്യമന്ത്രായലയവുമായി ചര്‍ച്ചയ്ക്ക് പോകുന്നത് ആശാസമരം ചര്‍ച്ച ചെയ്യാനല്ലെന്ന് സംസ്ഥാനസര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. ആശാസമരം മാധ്യമങ്ങള്‍ക്ക് മാത്രമാണ് വലിയ കാര്യം. ഡല്‍ഹിയില്‍ അതേക്കുറിച്ച് ഒരു ചര്‍ച്ചയുമില്ലെന്ന് തോമസ് പറഞ്ഞു. എയിംസാണ് ചര്‍ച്ചയുടെ അജണ്ട. അതാണ് സര്‍ക്കാര്‍ തന്നെ ഏല്‍പ്പിച്ച കാര്യം. ആശമാരുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. തന്നെ ഏല്‍പ്പിക്കുന്ന കാര്യമല്ലേ തനിക്ക് ചെയ്യാന്‍ കഴിയൂവെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ ഇന്ന് കൂട്ട ഉപവാസം നടത്തും. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചു.
ADSADADSADS