ബിജെപി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം ഇന്ന്


ബിജെപി സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന് നടക്കും. വൈകുന്നേരം മൂന്നു വരെ നാമനിർദേശ പത്രിക സമർപ്പിക്കാമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം 24നാണ്. പത്രികാ സമർപ്പണത്തിനു മുന്നോടിയായി തിരുവനന്തപുരത്ത് കോർകമ്മിറ്റി യോഗം ചേരും. ഒറ്റപ്പേര് മാത്രമാകും ദേശീയനേതാക്കൾ കോർ കമ്മിറ്റിയിൽ മുന്നോട്ടുവെക്കുക എന്നാണ് സൂചന. തുടർന്ന് തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും.

ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗ്, കേന്ദ്ര വരണാധികാരി പ്രഹ്ലാദ് ജോഷി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. താഴെത്തട്ട് മുതൽ പുനഃസംഘടിപ്പിച്ചാണ് സംസ്ഥാന അധ്യക്ഷനിലേക്ക് പാർട്ടി തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരുന്നതിനാല്‍ അവ കഴിയും വരെ കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരാന്‍ സാധ്യതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം പി സീറ്റ് വിജയിപ്പിക്കാനായതും, വോട്ട് ഷെയര്‍ ഉയര്‍ത്തിയതും കെ സുരേന്ദ്രന് അനുകൂല ഘടകങ്ങളാണ്. എന്നാല്‍ RSS പക്ഷം എം.ടി. രമേശിനെ നേതൃത്വത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഗ്രൂപ്പിന് പുറത്ത് നിന്നുള്ള ആളെ പരിഗണിച്ചാല്‍ രാജീവ് ചന്ദ്രശേഖരനും സാധ്യതയുണ്ട്. ശോഭാസുരേന്ദ്രന്റെ പേരും ചര്‍ച്ചയിലുണ്ട്.

article-image

grseswgeawfqrwa

You might also like

Most Viewed