താടി വടിച്ചില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്


നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന്‍റെ പുറത്ത് വെച്ച് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദനത്തിൽ വിദ്യാർത്ഥിയുടെ കർണ്ണപുടത്തിന് പരിക്കേറ്റിരുന്നു. താടി വടിച്ചില്ലെന്നും ഷർട്ടിന്‍റെ ബട്ടൻ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു മർദനം.

നാല് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആന്‍റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും റാഗിങ് സംബന്ധിച്ച വകുപ്പുകൾ ചുമത്തുകയെന്ന് പൊലീസ് അറിയിച്ചു.

article-image

scfszdf

You might also like

Most Viewed