എംഡിഎംഎയുമായി യുവതി പിടിയിൽ

കൊല്ലം: 50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ യുവതിയുടെ പക്കൽനിന്ന് പരിശോധനകൾക്കിടെ വീണ്ടും എംഡിഎംഎ പിടിച്ചെടുത്തു. സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 40. 45 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.
ആകെ 90.45 ഗ്രാം എംഡിഎംഎയാണ് ഇവരുടെപക്കൽനിന്ന് കണ്ടെടുത്തത്. പെരിനാട് ഇടവട്ടം സ്വദേശി അനില രവീന്ദ്രൻ ആണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് കാറിൽ വരുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ിമംവുന