മലപ്പുറത്ത് സ്കൂളിൽ സംഘർഷം; മൂന്നു വിദ്യാർഥികൾക്ക് കുത്തേറ്റു


പെരിന്തൽമണ്ണയിൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. താഴെക്കോട് പിടിഎം സ്കൂളിലാണ് സംഘർഷമുണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ്-മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർഥി പരീക്ഷയെഴുതാൻ ഇന്ന് സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. നടപടി നേരിട്ട വിദ്യാർഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.

article-image

grgrsfadefasdfas

You might also like

Most Viewed