പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; അവസരവാദി അല്ല, കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും കെ ഇ ഇസ്മയിൽ

പി.രാജുവിന് എതിരായ അച്ചടക്ക നടപടി സംബന്ധിച്ച പ്രതികരണത്തിൽ ഉറച്ച് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. പറഞ്ഞതിൽ എല്ലാം ഉറച്ചുനിൽക്കുന്നെന്നും ചില നേതൃത്വങ്ങൾ വരുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാകുമെന്നുമാണ് കെ.ഇ ഇസ്മയിലിൻ്റെ പ്രതികരണം. അവസരവാദി അല്ലെന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും കെ.ഇ.ഇസ്മയിൽ വ്യക്തമാക്കി. സമ്മേളന കാലത്തെ നടപടി ചോദ്യം ചെയ്ത് ഇസ്മയിൽ കൺട്രോൾ കമ്മീഷനെ സമീപിച്ചേക്കും.
പി.രാജുവിന് എതിരായ നടപടി റദ്ദാക്കണമെന്ന് കൺട്രോൾ കമ്മീഷൻ നിർദ്ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല എന്നായിരുന്ന പ്രതികരണമാണ് ഇസ്മയിലിനെ സസ്പെൻഡ് ചെയ്യാൻ കാരണമായത്. പാർട്ടിയിൽ നിന്ന് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടും നേതൃത്വത്തിന് വഴങ്ങില്ലെന്ന സൂചനയാണ് മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിൽ നൽകുന്നത്.
ADEFGFSGFAS