കാക്കനാട് ജയിലിൽ ജാതി അധിക്ഷേപം: ഫാർമസിസ്റ്റിന്‍റെ പരാതിയിൽ ഡോക്‌ട‍ർക്കെതിരെ കേസ്


എറണാകുളം ജില്ലാ ജയിലിലെ ഫാര്‍മസിസ്റ്റിന്‍റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ ജാതി അധിക്ഷേപത്തിന് കേസ്. ഫാർമസിസ്റ്റ് വി.സി. ദീപയുടെ പരാതിയിൽ ഡോക്ടര്‍ ബെല്‍നാ മാര്‍ഗ്രറ്റിനെതിരെയാണ് കേസെടുത്തത്. പുലയര്‍ക്ക് പാടത്ത് പണിക്ക് പോയാല്‍ പോരെ എന്ന് ആക്ഷേപിച്ചുവെന്നാണ് ദീപ പരാതിയിൽ ആരോപിക്കുന്നത്. വണ്ടിയിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി ഉപയോഗിച്ച ശുചിമുറി സ്ഥിരമായി കഴുകിച്ചു എന്നും പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്ത കൊച്ചി സിറ്റി പോലീസ്, ഡോക്ടർക്കെതിരെ അന്വേഷണം തുടങ്ങി.

 

article-image

ASDDFSAFDS

You might also like

Most Viewed