വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും, വ്യാഴാഴ്ച കാത്തിരുന്ന വിവരം അറിഞ്ഞില്ല; ജെ.പി.നദ്ദ


ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച തന്നെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ. കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരോടായിരുന്നു മന്ത്രിയുടെ പ്രതികരണം. വീണാ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച തന്നെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും നദ്ദ അറിയിച്ചു. ആശാസമരം കെ.സി.വേണുഗോപാല്‍ ഇന്ന് പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. വീണാ ജോര്‍ജിന് നദ്ദയെ കാണാന്‍ അവസരം നിഷേധിച്ചെന്ന് പരാതി ഉയര്‍ന്നെന്ന കാര്യവും എംപി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്‍റിന് പുറത്തുവച്ച് മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്.

അതേസമയം യുഡിഎഫ് എംപിമാര്‍ നദ്ദയെ ഇന്ന് ചേമ്പറിലെത്തി കാണും. വ്യാഴാഴ്ച തന്നെ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. അപ്പോയിൻമെന്‍റ് കിട്ടിയാല്‍ കാണും അല്ലെങ്കില്‍ നിവേദനം നല്‍കി മടങ്ങുമെന്നാണ് താന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി.

article-image

JCFHFHJXGHJFGJKU

You might also like

Most Viewed