ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്ന സമരം; ആശമാരുടെ സമരത്തിനെതിരെ വീണ്ടും എ വിജരാഘവൻ

ആശ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. എല്ലാ ഇടതുപക്ഷ വിരുദ്ധരും മാധ്യമങ്ങളിലെ വലതുപക്ഷവും ചേര്‍ന്ന് നടത്തുന്ന സമരമാണെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഇടത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ഇടതു വിരുദ്ധര്‍ നടത്തുന്ന സമരമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.
'സമര മേഖലയില്‍ കുറച്ച് ആശ വര്‍ക്കര്‍മാരെ കൊണ്ടിരുത്തിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങി സിപിഐഎം വിരുദ്ധര്‍ ചേര്‍ന്ന് കുറച്ചു പേരെ കൊണ്ടിരുത്തിയാല്‍ സമരമാവില്ല. 90 ശതമാനം ആശമാരും സമരത്തിലില്ല. പിന്നെ കുറച്ച് കമ്യൂണിസ്റ്റ് വിരുദ്ധന്‍മാരെ തപ്പിപ്പിടിച്ച് അവിടെയിരുത്താം', അദ്ദേഹം പറഞ്ഞു.
കേന്ദ്രം സ്വീകരിക്കുന്നത് നിഷേധാത്മക സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിക്കുന്നതില്‍ കൃത്യമായ ഉറപ്പ് നല്‍കിയിട്ടില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വര്‍ക്കര്‍മാരുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ കൃത്യമായ നടപടിയുണ്ടാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആശമാരുടെ നിലപാട്.
aegfsgfgfr