ടി ഷർട്ട് ധരിച്ച് എംപിമാർ ലോക്സഭയിൽ; ശാസിച്ച് സ്പീക്കർ


പ്രതിഷേധ മുദ്രാവാക്യം എഴുതിയ ടി ഷർട്ട് ധരിച്ച് ലോക്സഭയിലെത്തിയ ഡിഎംകെ എംപിമാരെ ശാസിച്ച് സ്പീക്കർ ഓം ബിർള. ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിനെതിരേ പ്രതിഷേധിച്ച എംപിമാർക്കെതിരേയാണ് വിമർശനം. 'തമിഴ്നാട് പൊരുതും' എന്നുൾപ്പടെയുളള മുദ്യാവാക്യങ്ങൾ എഴുതിയ ടി ഷർട്ട് ധരിച്ചായിരുന്നു ഡിഎംകെ അംഗങ്ങൾ സഭയ്ക്കുള്ളിലെത്തിയത്. എന്നാൽ, ഇത്തരം നടപടികൾ പാർലമെന്‍ററി ചട്ടങ്ങൾക്കും മര്യാദകൾക്കും വിരുദ്ധമാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. സഭയോടുള്ള അന്തസും ബഹുമാനവും അംഗങ്ങൾ നിലനിർത്തേണ്ടതുണ്ട്. എന്നാൽ ചില എംപിമാർ നിയമങ്ങൾ പാലിക്കുന്നില്ല. എത്ര വലിയ നേതാവായാലും ഇത്തരം വസ്ത്രങ്ങൾ സഭയ്ക്കുള്ളിൽ അംഗീകരിക്കാനാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി. ഡിഎംകെ അംഗങ്ങളോട് സഭയ്ക്ക് പുറത്തുപോകാനും പാർലമെന്‍ററി നിയമങ്ങൾ അനുശാസിക്കുന്നവിധത്തിലുള്ള വസ്ത്രം ധരിച്ച് തിരിച്ചുവരാനും സ്പീക്കർ ഉത്തരവിട്ടെങ്കിലും അംഗങ്ങൾ ഇതിനു തയാറായില്ല. ഇതിനു പിന്നാലെ സഭ ഉച്ചവരെ നിർത്തിവച്ചു.

article-image

AWFDADFSADFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed