അങ്കണവാടി ജീവനക്കാരുടെ സമരം; അടിയന്തരപ്രമേയമായി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം


അങ്കണവാടി ജീവനക്കാരുടെ സമരം നിയമസഭയില്‍ അടിയന്തരപ്രമേയമായി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. നജീബ് കാന്തപുരം എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. അടിസ്ഥാന ജനവിഭാഗങ്ങളോട് സിപിഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നത് മറ്റൊരു നയമാണെന്ന് എംഎല്‍എ പറഞ്ഞു. സമരം ചെയ്യാനെത്തുന്നവരെയെല്ലാം സര്‍ക്കാര്‍ ആട്ടിപ്പായിക്കുകയാണ്. വെയിലത്തും മഴയത്തും സമരം ചെയ്യുന്നവര്‍ക്ക് നീതിയില്ല. മന്ത്രി വീണാ ജോര്‍ജിന്‍റെ ദുര്‍വാശി കൊണ്ടാണ് ആശമാരുടെ സമരം നീണ്ടുപോകുന്നതെന്നും എംഎല്‍എ ആരോപിച്ചു.

അതേസമയം അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനത്തിന്‍റെ 80 ശതമാനവും മുടക്കുന്നത് കേരളമാണെന്ന് മന്ത്രി പി.രാജീവ് സഭയില്‍ പറഞ്ഞു. കേന്ദ്രം 2500 രൂപ നല്‍കുമ്പോള്‍ 10000ല്‍ അധികം രൂപയാണ് സംസ്ഥാനം നല്‍കുന്നത്. വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കേണ്ട ആവശ്യമില്ലായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

article-image

AEFEFFADEADEFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed