ആശാ വർക്കർമാരുടെ നിരാഹാര സമരം ആരംഭിച്ചു


സെക്രട്ടേറിയറ്റ് പടിക്കൽ ഒരുമാസത്തിലധികമായി തുടരുന്ന സമരം കടുപ്പിച്ച് ആശാ വർക്കർമാർ. ഇന്ന് മുതൽ പ്രഖ്യാപിച്ച നിരാഹാര സമരം ആശാ വർക്കർമാർ ആരംഭിച്ചു. ആശാവർക്കർമാരായ എം.എ. ബിന്ദു, കെ.പി. തങ്കമണി, ആർ. ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. സമരം അവസാനിപ്പിക്കാനായി ബുധനാഴ്ച നടന്ന രണ്ടു ചർച്ചകളും പരാജയപ്പെട്ടിരുന്നു. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ആനുകൂല്യം നടപ്പാക്കുക എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം 39 ദിവസമായിരിക്കുകയാണ്.

article-image

JFFGGHJGHG

You might also like

  • Lulu Exchange
  • Straight Forward

Most Viewed