കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത് ഇഎംഎസ്: സ്മരണക്കുറിപ്പുമായ് മുഖ്യമന്ത്രി


ആധുനിക കേരളത്തിന്‍റെ ശില്പിയായ ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.എം.ശങ്കരൻ നന്പൂതിരിപ്പാടിന്‍റെ 27ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ വിപുലമായ ഇടപെടലുകൾക്ക് ഉദാഹരണങ്ങളേറെയാണ്- മുഖ്യമന്ത്രി അനുസ്മരിച്ചു.

അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ആ സർക്കാർ ഭൂപരിഷ്കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്‍റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

 

article-image

ADDFSDSDS

You might also like

Most Viewed