വഴങ്ങാതെ സർക്കാർ, ചര്‍ച്ച പരാജയം; നാളെ മുതൽ നിരാഹാര സമരമെന്ന് ആശാവർക്കർമാർ


ആശാ പ്രവർത്തകരുമായി സംസ്ഥാനസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോ-ഓർഡിനേറ്ററുമായുള്ള ചർച്ചയിൽ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചർച്ച ചെയ്യപ്പെട്ടില്ലെന്നും ഈ സാഹചര്യത്തിൽ വ്യാഴാഴ്ച നിരാഹാര സമരം ആരംഭിക്കുമെന്നും ആശ വര്‍ക്കര്‍ സമരസമിതി നേതാവ് എസ്. മിനി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടന്നത്. സമരത്തിൽ നിന്ന് പിന്നോട്ട് പോകണമെന്ന് ചർച്ചയിൽ എൻഎച്ച്എം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രതീക്ഷയോടെയാണ് തങ്ങൾ ചർച്ചയ്ക്ക് വന്നതെന്നും എന്നാൽ നിരാശയോടെയാണ് മടങ്ങുന്നതെന്നും മിനി പറഞ്ഞു. മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടന്‍ വേണമെന്ന് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു മാത്രമാണ് ആശ്വാസകരമായ ഏക കാര്യമെന്നും സമരസമിതി വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ സെക്രട്ടേറിയറ്റിനു മുന്നിൽ നൂറുകണക്കിന് ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നു.

 

article-image

adswddaadsad

You might also like

Most Viewed