സുനിത വില്യംസും ബുച്ച് വിൽമോറും കുറിച്ചത് ലോകത്തിന് ആവേശകരമായ അധ്യായം’: മുഖ്യമന്ത്രി

സുനിത വില്യംസിനും ബുച്ച് വിൽമോറിനും ആശംസകൾ നേർന്ന് മുഖ്യമന്ത്രി. ഇരുവരും കുറിച്ചത് ലോകത്തിന് ആവേശകരമായ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുകൊണ്ടാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ssdggdssd