ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസ്; പ്രതി എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്‍റെ ജാമ്യാപേക്ഷ തള്ളി


ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ എം.ഷുഹൈബിന് ജാമ്യമില്ല. താമരശേരി മജിസ്‌ട്രേറ്റ് കോടതിയാണ് ഷുഹൈബിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. എസ്എസ്എല്‍സി, പ്ലസ് വണ്‍ ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് ഇയാൾ സമ്മതിച്ചിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിലാണ് ഷുഹൈബ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, തനിക്ക് ഇതില്‍ പങ്കില്ലെന്നും കേസില്‍ അറസ്റ്റിലായ അധ്യാപകരാണ് ഇതിന് പിന്നിലെന്നുമാണ് ഷുഹൈബ് പറഞ്ഞത്. ആദ്യം ചോദ്യം ചെയ്തപ്പോൾ ചോദ്യപേപ്പര്‍ പ്രവചിച്ചത് സത്യമായി വരികയായിരുന്നുവെന്നായിരുന്നു ഷുഹൈബ് പറഞ്ഞിരുന്നത്. എന്നാൽ കോടതി മുന്‍കുര്‍ ജാമ്യം തള്ളുകയും അറസ്റ്റിലാകുകയും ചെയ്തതോടെയാണ് മുന്‍ നിലപാടില്‍നിന്ന് ഷുഹൈബ് മാറിയത്.

 

article-image

desazasweeswae

You might also like

Most Viewed