കണ്ണൂരിലെ നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം

കണ്ണൂർ പാപ്പിനിശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരൂവെന്ന് വളപട്ടണം എസ്എച്ച്ഒ കാര്‍ത്തിക് ഐപിഎസ് മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സംഭവത്തിൽ മാതാപിതാക്കളുടെ മൊഴിയെടുത്തു. അസ്വാഭാവിക മരണത്തിനാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. തമിഴ്‌നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദന്പതികളുടെ മകൾ യാസിക ആണ് മരിച്ചത്. വാടക ക്വാട്ടേഴ്‌സിന് സമീപത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം.
FSVDSVZADF