ക്ഷേത്രത്തിൽ വിപ്ലവഗാനം ആലപിച്ച സംഭവം; വിശദീകരണവുമായി ക്ഷേത്രോപദേശക സമിതി

കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മറുപടി നൽകി. ക്ഷേത്രോപദേശക സമിതി. ക്ഷേത്രത്തിൽ നാട്ടുകാരും വ്യക്തികളും സംഘടനകളും ആണ് ഉത്സവ പരിപാടികൾ നടത്തുന്നതെന്നും അതിൽ ഇടപെടാറില്ലെന്നുമാണ് മറുപടി നൽകിയത്. പരിപാടി സ്പോൺസർ ചെയ്യുന്നവരാണ് എൽഇഡി വോൾ ഉൾപ്പെടെ ക്രമീകരിക്കുന്നത്, അതിലും തങ്ങൾക്ക് പങ്കില്ലെന്ന് ഉപദേശക സമിതി മറുപടി നൽകി.
സ്ക്രീനിൽ രാഷ്ട്രീയ പാർട്ടിയുടെ കൊടിയും ചിഹ്നവും കാണിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് ക്ഷേത്രോപദേശക സമിതിയും ഉത്സവ കമ്മിറ്റിയും. അതേസമയം ഈ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു.
സിപിഐഎം, ഡിവൈഎഫ്‌ഐ കൊടികളുടേയും തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റേയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി പ്രചാരണണഗാനങ്ങള്‍ പാടിയത്. ഗസല്‍ ഗായകനായ അലോഷി ആദത്തിന്റെ നേതൃത്വത്തിലായിരുന്നു സംഗീത പരിപാടി.
gkfghjkumk