മതവിദ്വേഷ പരാമര്‍ശം: പി.സി. ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്

വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവും മുൻ എംഎൽഎയുമായ പി.സി. ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ ആയിരുന്നു ജോര്‍ജിന്‍റെ വിവാദ പരാമര്‍ശം. പ്രസംഗത്തിൽ ഏതെങ്കിലും മതത്തിന്‍റെ പേര് ജോർജ് പരാമർശിക്കുന്നില്ലായിരുന്നു. ഇതോടെയാണ് പോലീസ് നിയമോപദേശം തേടിയത്. പരാമർശത്തിൽ കേസെടുക്കാനുള്ള കുറ്റങ്ങൾ ഇല്ലെന്നാണ് നിയമോപദേശം ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ജോര്‍ജ് രംഗത്തെത്തിയത്. മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജിന്‍റെ പ്രസ്താവന.
dsadfsdfsdfs