എംഡിഎംഎയുമായി ബോക്സിംഗ് പരിശീലകൻ പിടിയിൽ

ചവറയിൽ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിംഗ് പരിശീലകൻ പിടിയിൽ. പൻമന വടുതല സ്വദേശി ഗോകുൽ(28) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ മൂന്നോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഗ്രാമമേഖലയിൽ വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് പോലീസിന്‍റെ നിഗമനം. തിരുവനന്തപുരത്തെ മൊത്തവിതരണക്കാരനിൽ നിന്നാണ് പ്രതി എംഡിഎംഎ വാങ്ങിയത്.
ADSSADSAD