കഞ്ചാവ് പിടികൂടിയതിന് പിന്നിൽ എസ്എഫ്ഐ ഗൂഢാലോചനയെന്ന് കെഎസ്‌യു


കളമശേരിയില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നിൽ എസ്എഫ്ഐയുടെ ഗൂഢാലോചനയെന്ന് കെഎസ്‌യു. പൊലീസ് അറസ്റ്റ് ചെയ്‌ത ആകാശ് നിരപരാധിയെന്ന് കെഎസ്‌യു ആരോപിച്ചു. ആകാശിനെ കുടുക്കിയതെന്ന് സംശയം. എസ്എഫ്ഐ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നു.

 

ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ഞങ്ങളെന്തിന് രക്ഷപ്പെടണം, കൂട്ടുകാരനൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണെന്നാണ് ആദിൽ പറയുന്നത്. കെഎസ്‍യുവിന് വേണ്ടി മത്സരിച്ചിരുന്നു. രാഷ്ട്രീയ വിരോധമാണോ എസ്എഫ്ഐയുടെ ആരോപണത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്ന് ആദിലും ആനന്തുവും മാധ്യമങ്ങളോട് പറഞ്ഞു.

 

ഒളിവിൽ പോയിട്ടില്ലെന്ന് എസ്എഫ്ഐ ആരോപണം ഉന്നയിച്ച ആദിലും ആനന്തുവും മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിക്കാൻ പുറത്ത് പോയതാണെന്നാണ് ആദിൽ പറയുന്നത്. ഹോസ്റ്റലിൽ അല്ല താമസിക്കുന്നതെന്നും കഞ്ചാവ് പിടികൂടുന്ന സമയത്ത് പാര്‍ട്ട് ടൈം ജോലിയായ ഓൺലൈൻ സാധന വിതരണത്തിന് പോയിരിക്കുകയായിരുന്നു എന്നാണ് അനന്തു പറയുന്നത്. കേസില്‍ പിടിയിലായ ആകാശ് കഞ്ചാവ് ഉപയോഗിക്കില്ലെന്നും ആരെങ്കിലും കേസില്‍പ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നുണ്ടെന്നും ആദില്‍ പറയുന്നു.

article-image

FGFGDFDEFR

You might also like

Most Viewed