ആറ്റുകാലിൽ സർക്കാരിന്‍റെ കനിവ് തേടിയുള്ള പ്രതിഷേധ പൊങ്കാലയുമായി ആശാ വർക്കർമാർ

ആറ്റുകാലിൽ സർക്കാരിന്‍റെ കനിവ് തേടിയുള്ള പ്രതിഷേധ പൊങ്കാലയുമായി ആശാ വർക്കർമാർ. ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിക്കാൻ ആയിരങ്ങൾ ഒരുങ്ങുമ്പോൾ തലസ്ഥാനത്ത് സമരത്തിലുള്ള ആശാ പ്രവർത്തകർ വേറിട്ട പ്രതിഷേധം നടത്താനൊരുങ്ങുകയാണ്. സർക്കാരിന്‍റെ കനിവ് തേടിയുള്ള പ്രതിഷേധ പൊങ്കാലയാണ് ആശമാർ ഒരുക്കുന്നത്. അമ്പതോളം വരുന്ന ആശാ പ്രവർത്തകരാണ് ഇന്ന് പൊങ്കാലയിട്ട് സമരം നടത്തുന്നത്. സമരപൊങ്കാല മാത്രമല്ല, തങ്ങളുടെ ഒരു പ്രാർഥന കൂടെയാണെന്നുമാണ് അവർ പ്രതികരിക്കുന്നത്.
FHJFHDFDHGFRS