ഭൂമി കൈവശം വെച്ചതിൽ ചട്ടവിരുദ്ധം; ബ്രൂവറി വിഷയത്തിൽ ഒയാസിസിനെതിരെ കേസെടുക്കാൻ തീരുമാനം


കഞ്ചിക്കോട് മദ്യനിർമാണശാലയ്ക്കായി സ്ഥലം വാങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ കേസെടുക്കാൻ തീരുമാനം. ഒയായിസ് ഭൂമി കൈവശം വെച്ചത് ചട്ടവിരുദ്ധമായാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭയിൽ രേഖാ മൂലം രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കാൻ താലൂക്ക് ലാൻഡ് ബോർഡിന് റവന്യൂ വകുപ്പ് നിർദേശം നൽകി. കമ്പനികൾക്ക് നിയമാനുസൃതമായി കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്ക‍ർ ആണെന്നിരിക്കെ ഒയാസിസ് കമ്പനിക്ക് 24.59 ഏക്ക‍ർ ഭൂമി രജിസ്റ്റ‍ർ ചെയ്ത് നൽകിയത് നിയമാനുസൃതമല്ലെന്നാണ് കണ്ടെത്തൽ.

article-image

Wdfadsfadsfds

You might also like

Most Viewed