നവീൻ ബാബു അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബു അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ. താനും മുഖ്യമന്ത്രിയും റിപ്പോർട്ട് നേരത്തെ കണ്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഗൂഢാലോചന അന്വേഷിക്കേണ്ടത് പോലീസാണെന്നും പോലീസിന് വേണമെങ്കിൽ ഈ റിപ്പോർട്ട് ഉപയോഗിക്കാമെന്നും പോലീസ് റിപ്പോർട്ട് വന്നതിനുശേഷം മറ്റുകാര്യങ്ങളിൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ. ഗീതയുടെ റിപ്പോർട്ടിലെ വിശദാംശങ്ങൾ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. പെട്രോൾ പമ്പ് അനുവദിക്കാൻ നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
SCC