ലഹരി മരുന്ന് പരിശോധനക്കിടെ വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് വീഴ്ത്തി


വയനാട്ടിൽ ബാവലി ചെക്ക് പോസ്റ്റിൽ ലഹരി മരുന്ന് പരിശോധനക്കിടെ എക്സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. വാഹനം നിർത്താൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ വാഹനം ഇടിപ്പിച്ച് വീഴുത്തുകയായിരുന്നു. സിവിൽ പൊലീസ് എക്സൈസ് ഓഫീസർ ജയ്മോനാണ് പരിക്കേറ്റത്. തലക്കും താടിയെല്ലിനും സാരമായ പരിക്കേറ്റു. മൂന്ന് പല്ലുകൾ നഷ്ടമായി. പ്രതി അഞ്ചാംമൈൽ സ്വദേശി ഹൈദറെ പൊലീസ് പിടികൂടി. മുൻപും ലഹരി കടത്ത് കേസിൽ പിടിയിലായ ആളാണ് ഇയാളെന്നാണ് വിവരം. അന്തർസംസ്ഥാനങ്ങളിൽ നിന്നും വയനാട് വഴി ലഹരി മരുന്ന് കടത്ത് കൂടുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

അതിനിടെ, കോഴിക്കോട് പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ കവറുകൾ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് പൊലീസ് പിടിയിലായത്. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എൻഡോസ്കോപി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികളടങ്ങിയ കവറുകൾ കണ്ടെത്തുകയായിരുന്നു. ഷാനിദിനെതിരെ പൊലീസ് എൻ.ഡി.പി.എസ് ആക്‌ട് പ്രകാരം കേസെടുത്തു.

 

article-image

aswddswadswa

You might also like

Most Viewed