ഇന്ന് അന്താരാഷ്ട്ര വനിതാദിനം

ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. തൊഴിൽ സമയം കുറയ്ക്കുക, വേതനവർധന, വോട്ടവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്, 1908ൽ ന്യൂയോർക്ക് നഗരഹൃദയത്തിലൂടെ വസ്ത്രനിർമ്മാണശാലയിലെ പതിനയ്യായിരത്തിലധികം സ്ത്രീ തൊഴിലാളികൾ സംഘടിപ്പിച്ച ഒരു പ്രതിഷേധ പ്രകടനമാണ് പിന്നീട് അന്താരാഷ്ട്ര വനിതാ ദിനത്തിന് വഴിയൊരുക്കിയത്. സാമ്പത്തിക സ്വാതന്ത്ര്യം, ന്യായമായ വേതനം, നേതൃത്വപരമായ റോളുകൾ എന്നിവയിൽ സ്ത്രീകളെ പിന്തുണയ്ക്കുകയും ലിംഗപരമായ വിവേചനത്തിൽ നിന്നും സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ദിനം അടിവരയിടുന്നത്.
അതേസമയം അവകാശങ്ങൾ നേടിയെടുക്കാൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് 27-ാം ദിവസത്തിലേക്ക്. വനിതാ ദിനമായ ഇന്ന് വനിതാസംഗമം നടത്താനാണ് സമര സമിതിയുടെ തീരുമാനം. രാവിലെ 10.30 ന് ആരംഭിക്കുന്ന സംഗമത്തിൽ എല്ലാ ജില്ലകളിലെയും സ്ത്രീകളെ അണിനിരത്തും. സമരത്തെ പിന്തുണച്ച് ഇന്നലെയും ജനപ്രതിനിധികളും വിവിധ സംഘടനകളും എത്തിയിരുന്നു.രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ തുടങ്ങിയ സമരത്തിന് നിലവിൽ നിരവധി ബഹുജന പിന്തുണയാണ് ലഭിക്കുന്നത്.
അതിനിടെ സമരം ചെയ്യുന്ന ആശാവർക്കേഴ്സിസ് ഐക്യദാർഢ്യവുമായി നടിമാരായ റിമ കല്ലിങ്കലും ദിവ്യപ്രഭയും. അവകാശങ്ങൾക്കായി പൊരുതുന്ന സ്ത്രീകൾക്ക് ഒപ്പമെന്ന് റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
sasadfdfsadsf