സുജിത് ദാസ് വിശുദ്ധൻ! അജിത് കുമാർ പരിശുദ്ധൻ; സസ്പെൻഷൻ പിൻവലിച്ചതിനെ പരിഹസിച്ച് പി വി അൻവർ

എസ് പി സുജിത് ദാസ് ഐപിഎസിന്റെ സസ്പെൻഷൻ പിൻവലിച്ചതിനെ പരിഹാസിച്ച് പി വി അൻവർ. ‘എസ് പി സുജിത് ദാസ് വിശുദ്ധൻ! എം ആർ അജിത് കുമാർ പരിശുദ്ധൻ! എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്!! പി വി അൻവർ സ്വർണ കടത്തുകാരനാണ്’ – അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നായിരുന്നു സുജിത് ദാസിന് എതിരായ നടപടി. എം ആർ അജിത്കുമാറിനും സുജിത് ദാസിനും സംസ്ഥാനത്തെ സ്വർണക്കടത്തിൽ പങ്കുണ്ടെന്നതായിരുന്നു പ്രധാന ആരോപണം. ക്യാമ്പ് ഓഫീസ് വളപ്പിലെ മരം മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കാൻ സുജിത് ദാസ് ഫോണിലൂടെ ആവശ്യപ്പെടുന്ന ശബ്ദരേഖയും അൻവർ പുറത്തുവിട്ടിരുന്നു. ഫോൺ സംഭാഷണത്തിൽ എം ആർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് സുജിത് ദാസിന്റെ സസ്പെൻഷനിലേക്ക് വഴി തെളിച്ചത്. ആറുമാസം പിന്നിട്ടതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. സുജിത് ദാസിന് എതിരായ വകുപ്പ് തല അന്വേഷണം പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരിഹാസവുമായി പി വി അൻവർ രംഗത്തെത്തിയത്.
dfrfrsdgsads