പിണറായി വീണ്ടും മത്സരിക്കുമോയെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ് ; എം.വി. ഗോവിന്ദൻ

മൂന്നാം എൽ.ഡി.എഫ് ഭരണം ഉറപ്പാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വീണ്ടും മത്സരിക്കുമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. അതിപ്പോൾ പറയാൻ പറ്റുന്ന ഒന്നല്ലെന്നും ഗോവിന്ദൻ പറഞ്ഞു. 75 വയസ് വരെയുള്ളവർ പാർട്ടി സ്ഥാനങ്ങളിൽ തുടരും. ആതിൽ ആർക്കും ഇളവ് നൽകില്ല. എന്നാൽ, പിണറായി വിജയന് ഇളവ് നൽകിയത് കഴിഞ്ഞ പാർട്ടി കോൺഗ്രസാണ്. ഇത്തവണത്തെ പാർട്ടി കോൺഗ്രസിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകും. കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതലാളിത്തം കേരളത്തിന് വേണ്ട. കേരളത്തിൽ നിന്നും പുറത്തുപോയി സമ്പത്ത് ഉണ്ടാക്കി പുതിയ പദ്ധതികൾക്ക് നേതൃത്വം നൽകാൻ താൽപര്യമുള്ളവർ കാണും. അവർക്ക് അവസരം നൽകും. കുത്തകയെല്ലാത്തവരെ സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. സമ്മേളന ചെലവുകളെ കുറിച്ച് ചോദിച്ചപ്പോൾ ഏറെ ചെലവ് വരുമെന്നും എല്ലാറ്റിനും വലിയ ചെലവുളള കാലമല്ലേയെന്നും ഗോവിന്ദൻ പറഞ്ഞു.
cgv bvcbv