പത്താംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികൾക്കെതിരേ കേസ്

തൃപ്പൂണിത്തുറയിൽ പത്താംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികൾക്കെതിരേ കേസ്. കഴിഞ്ഞ തിങ്കളാഴ്ച തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. പത്താം ക്ലാസുകാരന്‍റെ മൂക്ക് ഇടിച്ചു തകര്‍ക്കുകയായിരുന്നു. മര്‍ദനത്തിൽ മൂക്കിന്‍റെ അസ്ഥിയിളകിപോയിട്ടുണ്ടെന്നും പല്ല് ഇളകിയിട്ടുണ്ടെന്നുമാണ് വിവരം. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. ചിന്മയ വിദ്യാലയത്തിലെ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. ഇതിൽ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്.
fgsfgsdefsea