സിപിഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു ;കൊല്ലത്തിന്റെ മണ്ണിൽ ചെമ്പതാക ഉയർന്നു


സിപിഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു. കൊല്ലത്തിന്റെ മണ്ണിൽ ചെമ്പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത്‌ (സീതാറാം യെച്ചൂരി നഗർ) ബുധൻ വൈകിട്ട്‌ സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തി. പതാക, ദീപശിഖ, കൊടിമര ജാഥകളു‌ടെ സംഗമത്തിനു ശേഷമായിരുന്നു പതാക ഉയർത്തിയത്. സമ്മേളനപ്രതിനിധികൾ നഗരിയിലേക്ക് എത്തിത്തുടങ്ങി. സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തിയശേഷം 23 രക്തസാക്ഷി കുടീരങ്ങളിൽനിന്നുള്ള ജാഥകൾ സംഗമിച്ച് ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ദീപശിഖ സ്ഥാപിച്ചു.

പ്രതിനിധി സമ്മേളന ചർച്ചകൾ ഏഴിനും എട്ടിനും തുടരും. എട്ടിനു വിവിധ പ്രമേയാവതരണങ്ങളും നടക്കും. പ്രതിനിധി സമ്മേളനത്തിന്‍റെ അവസാനദിനമായ ഒന്പതിന് ചർച്ചകൾക്കുള്ള മറുപടിയും റിപ്പോർട്ട് അംഗീകരിക്കലും അഭിവാദ്യ പ്രസംഗങ്ങളും നടക്കും. തുടർന്ന് സംസ്ഥാന കമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരണവും ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചർച്ചയും ഇതോടനുബന്ധിച്ചു നടക്കും.38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2,444 ലോക്കൽ സമ്മേളനങ്ങളും 210 ഏരിയാ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിലേക്ക് എത്തുന്നത്. ഇതിനു പരിസമാപ്തി കുറിച്ച് ഒന്പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് കാൽ ലക്ഷം റെഡ് വോളണ്ടിയർമാർ അണിനിരക്കുന്ന മാർച്ചും രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനവും നടക്കും. റെഡ് വോളണ്ടിയർ മാർച്ച് പീരങ്കി മൈതാനം, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിൽനിന്നാരംഭിച്ച് ആശ്രാമത്ത് സമാപിക്കും. പ്രകടനം പീരങ്കി മൈതാനം, ശാരദാമഠം, കടപ്പാക്കട, ഹൈസ്കൂൾ ജംഗ്‌ഷൻ എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച് ആശ്രാമത്ത് സമാപിക്കും. വൈകുന്നേരം അഞ്ചിന് സീതാറാം യെച്ചൂരി നഗറിൽ (ആശ്രാമം മൈതാനം) പൊതുസമ്മേളനം നടക്കും.

article-image

DSAADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed