ബോഡി ബിൽഡിംഗ് താരങ്ങൾക്ക് ചട്ടം മറികടന്ന് നിയമനം നൽകാനുളള തീരുമാനത്തിന് സ്റ്റേ

ബോഡി ബിൽഡിംഗ് താരങ്ങൾക്ക് ചട്ടം മറികടന്ന് നിയമനം നൽകാനുളള സർക്കാർ തീരുമാനത്തിന് സ്റ്റേ. ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവരുടെ നിയമന നീക്കത്തിനാണ് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. ആംഡ് പൊലീസ് ബറ്റാലിയൻ ഇൻസ്പെക്ടർ ബിജുമോൻ പി ജെ നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് ട്രിബ്യൂണൽ ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്തത്.
ഷിനു ചൊവ്വക്കും ചിത്തരേഷ് നടേശനും ജോലി നൽകാൻ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ബോഡി ബിൽഡിംഗ് താരങ്ങൾക്കായി കഴിഞ്ഞ ദിവസം നടത്തിയ കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു. മറ്റൊരു താരമായ ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തിരുന്നില്ല. പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ നടന്ന പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം, ലോങ് ജംപ്, ഹൈജംപ്, 1500 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ ഷിനുവിനു യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാൽ ഉദ്യോഗസ്ഥർ മനപൂർവ്വം തന്നെ പരാജയപ്പെടുത്തിയതാണെന്ന് ഷിനു ചൊവ്വ ആരോപിച്ചിരുന്നു. കായികക്ഷമത പരീക്ഷ സുതാര്യമായിരുന്നില്ല. വൈരാഗ്യ ബുദ്ധിയോടെയാണ് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും ഷിനു ചൊവ്വ പറഞ്ഞിരുന്നു.
dsvxdsfass